ദിസ്‌പൂർ: അസമിൽ വെടിവയ്‌പിൽ ആറ് ഡിമാസ നാഷണൽ ലിബറേഷൻ ആർമി തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. അസം-നാഗാലാൻഡ് അതിർത്തിയിലെ ധൻസിരി പ്രദേശത്താണ് വെടിവയ്പ്പ് ഉണ്ടായത്. കാർബിയാങ്‌ലോങ് ജില്ലയിലെ അഡീഷണൽ എസ്‌പി പ്രകാശ് സോനോവാളാണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത്.
അസമിൽ വെടിവയ്‌പിൽ ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടു - Dimasa National Liberation Army
സംഭവസ്ഥലത്ത് നിന്ന് എകെ 47 റൈഫിലുകളും പിസ്റ്റലുകളും വെടിമരുന്നും കണ്ടെടുത്തു.
6 Militants killed in firefight in Assam
സംഭവസ്ഥലത്ത് നിന്ന് എകെ 47 റൈഫിലുകളും പിസ്റ്റലുകളും ധാരാളം വെടിമരുന്നും കണ്ടെടുത്തു. അതിർത്തി പ്രദേശങ്ങളിലെ തീവ്രവാദികൾക്കായുള്ള തിരച്ചിലിൽ ബുധനാഴ്‌ച സഞ്ജയ് റോങ്‌ഹാങ് എന്ന വ്യക്തിയെ അജ്ഞാത തോക്കുധാരികൾ കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു.
Also Read:അസമിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് 12കാരൻ കൊല്ലപ്പെട്ടു