ഭോപ്പാല്‍:മധ്യപ്രദേശിലെ ഛത്തർപൂരിൽ കാറപകടത്തിൽ ആറ് പേർ മരിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംഘത്തിന്‍റെ കാർ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടെന്നും മൂന്ന് പേരെ രക്ഷിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മധ്യപ്രദേശിൽ കാറപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടു - ഛത്തർപൂർ കാർ അപകടം
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു
മധ്യപ്രദേശിൽ കാറപകടത്തിൽ 6 പേർ കൊല്ലപ്പെട്ടു
ഛത്രപാൽ സിംഗ് (40), രാജു കുഷ്വഹ (37), രാംരതൻ അഹിർവാർ (37), ഘനശ്യാം അഹിർവാർ (55), കുൽദീപ് അഹിർവാർ (22), രാംദീൻ അഹിർവാർ (50) എന്നിവരാണ് മരിച്ചത്. മരിച്ച ആറ് പേരും ഉത്തര്‍പ്രദേശ് സ്വദേശികളാണ്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.