ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ മധുര ജില്ലയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ സെക്‌സ് റാക്കറ്റിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ പൊലീസ് പിടിയില്‍. 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. പെണ്‍കുട്ടിയെ ഈ റാക്കറ്റില്‍ പെട്ടവര്‍ തട്ടികൊണ്ടുപോയി എന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് റെയ്‌ഡ് നടത്തുന്നത്.
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സെക്സ് റാക്കറ്റ് പിടിയില്‍ - സെക്‌സ് റാക്കറ്റിന്‍റെ പിടിയിലെ പെണ്‍കുട്ടി
രണ്ട് സ്ത്രീകളടക്കം ആറ് പേരാണ് ഉത്തര്‍പ്രദേശിലെ മധുര ജില്ലയില്‍ പിടിയിലാകുന്നത്
![പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സെക്സ് റാക്കറ്റ് പിടിയില്‍ 6 held by Delhi Police for running sex racket in Mathura sex racket in Mathura sex racket in Delhi യുപിയില്‍ സെക്‌സ് റാക്കറ്റംഗങ്ങള്‍ പിടിയില്‍ സെക്‌സ് റാക്കറ്റിന്‍റെ പിടിയിലെ പെണ്‍കുട്ടി സെക്സ്‌റാക്കറ്റിനെ കുടുക്കാന്‍ റെയിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15117811-806-15117811-1650950106235.jpg)
ജുബിദ്(34), രവി(27), രാമ് കിലാവന്‍ ഗുപ്‌ത(29), സണ്ണി (33), പൂജ(27), ബിമലേഷ്(30) എന്നിവരാണ് പൊലീസ് പിടിയിലായത്. തട്ടികൊണ്ട് പോയപ്പെട്ട പെണ്‍കുട്ടി രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫോണില്‍ സഹോദരനെ വിളിക്കുകയായിരുന്നു. മധുരയിലെ ഒരു ഹോട്ടലില്‍ നടത്തിയ റെയിഡിലാണ് സെക്‌സ്റാക്കറ്റ് സംഘം പിടിക്കപ്പെടുന്നതും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതും. അറസ്റ്റ്ചെയ്യപ്പെട്ട ജുബിദും രവിയും ചേര്‍ന്ന് ആ ഹോട്ടല്‍ വാടകയ്‌ക്ക് എടുത്ത് നടത്തിവരികയായിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സെക്‌സ് റാക്കറ്റിലെ മറ്റംഗങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.