അമരാവതി:ആന്ധ്രയില്‍ മകളെ പീഡിപ്പിച്ച യുവാവിന്‍റെ ബന്ധുക്കളായ ആറ് പേരെ കൊലപ്പെടുത്തി പിതാവ്. വിശാഖപട്ടണത്തെ ജുട്ടഡ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദാരുണമായി കൊല്ലപ്പെട്ടവരില്‍ മാസങ്ങള്‍ പ്രായമായ കുഞ്ഞും, നാല് വയസുകാരനും ഉള്‍പ്പെടുന്നു. വ്യാഴാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് വിജയ് കിരണ്‍ എന്ന യുവാവിന്‍റെ വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ പിതാവ് കൂട്ടക്കൊല നടത്തിയത്.
മകളെ പീഡിപ്പിച്ച യുവാവിന്‍റെ ബന്ധുക്കളായ ആറ് പേരെ പിതാവ് കൊലപ്പെടുത്തി - andhra pradesh
വിശാഖപട്ടണത്തെ ജുട്ടഡ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ നാല് വയസും, ആറ് മാസവും പ്രായമുള്ള കുട്ടികളും ഉള്‍പ്പെടുന്നു.
പ്രതിയായ ബട്ടിന അപ്പാല രാജുവിനെ (49) പൊലീസ് കസ്റ്റഡിയിലെടുത്തു. ബമ്മിദി രമണ (57), വിജയ് കിരണിന്‍റെ ഭാര്യ ബമ്മിദി ഉഷാ റാണി (30), അല്ലു രമ ദേവി (53), നാകേട്‌ലു അരുണ (37), ബമ്മിദി ഉദയ് (4), ബമ്മിദി ഉര്‍വശി (6മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള അരിവാള്‍ ഉപയോഗിച്ചാണ് പ്രതി കൃത്യം ചെയ്‌തിരിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് തന്‍റെ മകളെ ബലാത്സംഗം ചെയ്‌ത കുടുംബത്തിലെ അംഗമായ വിജയ് കിരണിനോട് പ്രതി കടുത്ത വിരോധം പ്രകടിപ്പിച്ചിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.