ഭോപ്പാല്‍: കൃത്യമായ അളവില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശ് ഷാഡോളിലെ സർക്കാർ ആശുപത്രിയില്‍ കൊവിഡ് രോഗികൾ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട 62 രോഗികളില്‍ 6 പേരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായാണ് മരണം സ്ഥിരീകരിച്ചത്. മറ്റ് രോഗികള്‍ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഓക്സിജന്‍ വിതരണക്കാരെ നിരന്തരം വിളിച്ചതായും, എന്നാല്‍ അവ കൊണ്ടുവരുന്ന വാഹനം കൃത്യസമയത്ത് എത്താത്തതുമാണ് ദുരന്തത്തിന് കാരണമായതെന്ന് ആശുപത്രി ഡീന്‍ ഡോ. മിലിന്ദ് ഷിരാൽക്കർ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആശുപത്രിയില്‍ ഓക്സിജന്‍ ലഭ്യതക്കുറവ് ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:ഓക്സിജന്‍ ട്യൂബ് മാറ്റി വച്ചു: മധ്യപ്രദേശില്‍ കൊവിഡ് രോഗി ശ്വാസം കിട്ടാതെ മരിച്ചു