ഹൈദരാബാദ്: തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിൽ വാഹനാപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബംഗളൂരുവിൽ നിന്ന് ഉത്തർപ്രദേശിലേക്ക് വരികയായിരുന്ന കാറിനെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. കാർ അപകടത്തിൽ യുപി, ജാർഖണ്ഡ്, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചതെന്ന് കണ്ടെത്തി.
ഹൈദരാബാദിൽ റോഡപകടത്തിൽ ആറ് മരണം, നാല് പേർക്ക് ഗുരുതര പരിക്ക് - നാല് പേർക്ക് ഗുരുതര പരിക്ക്
ബംഗളൂരുവിൽ നിന്ന് ഉത്തർപ്രദേശിലേക്ക് വരികയായിരുന്ന കാർ അപകടത്തിൽപെട്ട് യുപി, ജാർഖണ്ഡ്, ബംഗ്ലാദേശ് സ്വദേശികൾ കൊല്ലപ്പെട്ടു
ഹൈദരാബാദിൽ റോഡപകടത്തിൽ ആറ് മരണം
ജാർഖണ്ഡ് സ്വദേശികളായ കമലേഷ് ലോഹറെ, ഹരി ലോഹറെ, പ്രമോദ് ഭുഹെർ, വിനോദ് ഭുഹെർ എന്നിവരും ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ സ്വദേശിയായ പവൻ കുമാറും ബംഗ്ലാദേശിൽ നിന്നുള്ള ഒരു ഡ്രൈവറുമാണ് മരിച്ചത്. ഗോരഖ്‌പൂരിൽ നിന്നുള്ള പ്രമോദ് കുമാർ, അർജുൻ, ആനന്ദ് കുമാർ, ചന്ദ്ര വംശി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.