ന്യൂഡല്‍ഹി:രാജ്യ തലസ്ഥാനത്ത് ആകാശത്തേക്ക് വെടിയുതിര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 26ന് ബാബർപൂർ പ്രദേശത്താണ് വെടിവയ്പ്പുണ്ടായത്. ഒരാളെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു വെടിവയ്‌പ്പെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു.
രാജ്യ തലസ്ഥാനത്ത് വെടിയുതിര്‍ത്ത സംഭവം; പ്രതികള്‍ പിടിയില്‍
ഒരാളെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു വെടിവയ്‌പ്പെന്ന് പൊലീസ് അറിയിച്ചു.
രാജ്യ തലസ്ഥാനത്ത് വെടിയുതിര്‍ത്ത സംഭവം; പ്രതികള്‍ പിടിയില്‍
പൊലീസ് പറയുന്നത് പ്രകാരം പ്രതികളിലൊരാളായ ഫെെസല്‍ ഇ-റിക്ഷ ബിസിനസുകാരാനായ ദീപക് എന്നയാളോട് 20,000 രൂപ ആവശ്യപ്പെട്ടു. തന്‍റെ സുഹൃത്തിന് ജാമ്യം ലഭിക്കാനാണ് പണമെന്നാണ് ഫെെസല്‍ പറഞ്ഞിരുന്നത്. എന്നാല്‍ പണം നല്‍കാന്‍ ദീപക് വിസമ്മതിച്ചതിനെ തുടര്‍ന്ന് തിരിച്ചുപോയ ഇയാള്‍ മറ്റു പ്രതികളെ കൂട്ടി തിരിച്ചെത്തുകയും ഭീഷണിപ്പെടുത്തി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. മാര്‍ച്ച് ഒന്നിനാണ് പ്രതികള്‍ പിടിയിലാവുന്നത്.