കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ 532 പേര്‍ക്ക് കൂടി കൊവിഡ് - Jammu and Kashmir

24 മണിക്കൂറിനിടെ 5 പേര്‍ കൊവിഡ് മൂലം മരിച്ചു

ജമ്മു കശ്‌മീരില്‍ 532 പേര്‍ക്ക് കൂടി കൊവിഡ്  ശ്രീനഗര്‍  കൊവിഡ് 19  532 new COVID-19 cases, 5 deaths in J-K  COVID-19  Jammu and Kashmir  Jammu and Kashmir COVID-19 cases
ജമ്മു കശ്‌മീരില്‍ 532 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Nov 7, 2020, 7:15 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 532 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 5 പേര്‍ കൊവിഡ് മൂലം മരിച്ചു. ഇതുവരെ 98,337 പേര്‍ക്കാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. 1,528 പേര്‍ക്കാണ് ജമ്മു കശ്‌മീരില്‍ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 208 പേര്‍ ജമ്മുവില്‍ നിന്നും 324 പേര്‍ കശ്‌മീര്‍ താഴ്‌വരയില്‍ നിന്നുള്ളവരുമാണെന്ന് അധികൃതര്‍ അറിയിച്ചു. ശ്രീനഗറില്‍ 136 പേര്‍ക്കും ജമ്മുവില്‍ 96 പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ 5584 പേരാണ് കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്‌മീരില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 91,225 പേര്‍ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details