കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡിൽ 512 പേർക്ക്‌ കൂടി കൊവിഡ് - death toll nears 1,300

5,234 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്

ഉത്തരാഖണ്ഡ്‌  കൊവിഡ്  COVID  death toll nears 1,300  512 more test positive
ഉത്തരാഖണ്ഡിൽ 512 പേർക്ക്‌ കൂടി കൊവിഡ്

By

Published : Dec 7, 2020, 8:28 PM IST

ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ 512 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ രോഗം ബാധിച്ചവരുടെ എണ്ണം 78,509 ആയി. ഇതില്‍ 71,105 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 5,234 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 10‌ പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,295 ആയി. ഡെറാഡൂണിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിലെ 229 പേര്‍ക്ക് കൂടി വൈറസ് ബാധിച്ചു. ഹരിദ്വാര്‍ (20), നൈനിതാല്‍ (53), ചമോലി (37), പൗരി (25), ടെഹ്‌രി (20), ഉത്തരകാശി (19) എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ‌ കണക്കുകൾ.

ABOUT THE AUTHOR

...view details