ഭോപ്പാൽ: മധ്യപ്രദേശില്‍ ഭോപ്പാലിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഹമീദിയയിലെ മെഡിക്കൽ സൂപ്രണ്ടിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി 50 നേഴ്‌സുമാർ. ആശുപത്രി സൂപ്രണ്ട് ഡോ. ദീപക് മറവിക്കെതിരെയാണ് നേഴ്‌സുമാർ പരാതിയുമായി അധികൃതരെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സർക്കാർ 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ കമ്മിഷണർക്ക് നോട്ടീസ് നൽകി.
മധ്യപ്രദേശില്‍ ആശുപത്രി സൂപ്രണ്ടിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി 50 നേഴ്‌സുമാർ - Hamidia hospital in Bhopal
ഭോപ്പാലിലെ ഹമീദിയ ഹോസ്‌പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടിനെതിരെയാണ് നേഴ്‌സുമാർ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചത്.
![മധ്യപ്രദേശില്‍ ആശുപത്രി സൂപ്രണ്ടിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി 50 നേഴ്‌സുമാർ ആശുപത്രി സൂപ്രണ്ടിനെതിരെ ലൈംഗികാതിക്രമ പരാതി സൂപ്രണ്ടിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി 50 നേഴ്‌സുമാർ രംഗത്ത് ഭോപ്പാലിലെ ഹമീദിയ ഹോസ്‌പിറ്റലിൽ സൂപ്രണ്ടിനെതിരെ ലൈംഗികാതിക്രമ പരാതി 50 nurses of Hamidia hospital in Bhopal accuse its superintendent of sexual harassment Hamidia hospital in Bhopal sexual harassment](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15573164-thumbnail-3x2-nur.jpg)
നേഴ്‌സുമാരുടെ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഡിവിഷണൽ കമ്മിഷണർ ഗുൽഷൻ ബമ്‌റയുടെ നേതൃത്വത്തിലാണ് അന്വേഷണത്തിനായി ഉത്തരവിട്ടിരിക്കുന്നത്. ഡ്യൂട്ടി സമയങ്ങളിൽ പ്രത്യേകിച്ച് രാത്രി ഡ്യൂട്ടി സമയങ്ങളിലാണ് ഇയാൾ ലൈംഗികാതിക്രമവും അശ്ലീല പ്രവർത്തനങ്ങളും നടത്തിയിരുന്നത്.
അതേസമയം സംഭവത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കമൽ നാഥ് ആവശ്യപ്പെട്ടു. ജോലിസ്ഥലത്ത് സ്‌ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ കാര്യമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം മധ്യപ്രദേശിനാണ്.