ഗാന്ധിനഗർ:ചൈനീസ് ആപ്പിലൂടെ 50 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ചൈനീസ് ആപ്പ് ഉപയോഗപ്പെടുത്തി നിരവധി പേരിൽ നിന്നാണ് ഈ രീതിയിൽ പണം തട്ടിപ്പ് നടത്തിയത്. ഇതിലൂടെ 28,000 പേർക്ക് പണം നഷ്‌ടപ്പെട്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വ്യത്യസ്‌ത ചൈനീസ് ആപ്പുകളില്‍ ഉപഭോക്താക്കൾ നിക്ഷേപം നടത്തി പണം സമ്പാദിക്കുന്ന സംഘത്തിന്‍റെ പ്രവർത്തനങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ തട്ടിപ്പ് നടക്കുന്നത്
യുട്യൂബ് ചാനലിലൂടെയും ടെലഗ്രാമിലൂടെയും ഉപഭോക്താക്കൾക്ക് സംഘം ലിങ്കുകൾ സന്ദേശമായി അയക്കും. ലിങ്ക് ഓപ്പൺ ആക്കുന്ന ഉപഭോക്താവ് തുടർന്ന് നിക്ഷേപം നടത്താൻ നിർബന്ധിതരാകുന്നു. തുടർന്ന് നിക്ഷേപം നടത്തുന്ന ഉപഭോക്താവിന് ആപ്പുകളില്‍ നിക്ഷേപിക്കുന്ന തുക വാലറ്റിൽ കാണിക്കുന്നു. എന്നാൽ പണം പിൻവലിക്കാൻ ശ്രമിച്ചാൽ സാങ്കേതിക പ്രശ്‌നമാണെന്ന് കാണിക്കുകയും തുടർന്ന് ആപ്പ് പ്രവർത്തനം നിർത്തുകയുമാണ് ചെയ്യുന്നത്.