ന്യൂഡൽഹി: പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ 77.44 ശതമാനം കേസുകളും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ചത്തീസ്‌ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 47,262 കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം പുതിയതായി റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പുതിയ കൊവിഡ് രോഗികൾ. സംസ്ഥാനത്ത് മാത്രം 31,855 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 2,634 കേസുകളുമായി പഞ്ചാബാണ് പുതിയ കൊവിഡ് രോഗികളിടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്.
പുതിയ കൊവിഡ് കേസുകളിൽ 77.44 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് - ഇന്ത്യ കൊവിഡ് കണക്ക്
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ചത്തീസ്‌ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്
പുതിയ കൊവിഡ് കേസുകളിൽ 77.44 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന്
കർണാടക, ചത്തീസ്‌ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം ഉയർന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന തന്നെയുണ്ടാകുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.