കേരളം

kerala

ETV Bharat / bharat

മനോരോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍ - പീഡനം

കേസിലെ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

Cuddalore shocker: five raped mentally challenged for six months  cuddalore rape  tamil nadu rape  minor girl rape  mentally challenged girl raped  പോക്‌സോ  പീഡനം  ചെന്നൈ വാര്‍ത്തകള്‍
മനോരോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

By

Published : Apr 12, 2021, 6:22 AM IST

ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേര്‍ പ്രതികളായ കേസില്‍ രണ്ട് പേര്‍ ഒളിവിലാണ്. അയൽവാസികളായ ഇവര്‍ കഴിഞ്ഞ ആറുമാസമായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കടലൂരിലെ തിരുവാണ്ടിപുരത്തെ അമ്മാവന്‍റെ വീട്ടിൽ താമസിക്കുകയായിരുന്നു യുവതി. കൊവിഡ് കാരണം സ്കൂളുകൾ അടച്ചതിനാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളിൽ കുട്ടി സ്വന്തം വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യം മോശമായപ്പോഴാണ് ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് അവളുടെ രക്ഷകർത്താക്കൾ അറിഞ്ഞത്. പിന്നാലെ അവർ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പെണ്‍കുട്ടി ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്. പ്രതികൾക്കെതിരെ പോക്‌സോ അടക്കം ചുമത്തിയിട്ടുണ്ടെന്നും മറ്റ് രണ്ട് പേർക്കായി കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

കൂടുതല്‍ വായനയ്‌ക്ക്:കർഷകർക്കെതിരെ വിവാദ പരാമർശവുമായി ഹരിയാന വിദ്യാഭ്യാസ മന്ത്രി

ABOUT THE AUTHOR

...view details