ലക്നൗ: ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ച പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 5 പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ബക്ഷിവാല പ്രദേശത്ത് യൂസഫ് എന്നയാളിന്‍റെ വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
യുപിയിൽ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം ; 5 പേർ കൊല്ലപ്പെട്ടു - illegal cracker factory Uttar Pradesh
സ്ഫോടനത്തിൽ വീടിന്‍റെ ഒരു ഭാഗം പൂർണമായും നശിക്കുകയും മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്തു.
സ്ഫോടനത്തിൽ വീടിന്‍റെ ഒരു ഭാഗം പൂർണമായും നശിക്കുകയും മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്ക വസ്തുക്കൾക്ക് തീപിടിച്ചതാണ് സ്‌ഫോടനത്തിലേക്ക് നയിച്ചത്.
ഗുരുതരമായി പരിക്കേറ്റ നാല് പേരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന പൊലീസും സിവിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അനധികൃതമായി പ്രവർത്തിക്കുന്ന പടക്ക നിർമാണ ശാല സാധാരണയായി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. സംഭവത്തിൽ യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
TAGGED:
5 dead