പശ്ചിമബംഗാള്‍ :തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പശ്ചിമബംഗാളിലെ ബിര്‍ഭുമില്‍ സംഘര്‍ഷം തുടരുന്നു. നിരവധിപേര്‍ക്ക് ജീവഹാനിയുണ്ടായതായാണ് വിവരം. ഇതിനകം 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബിർഭും ജില്ലയിലെ രാംപുർഹട്ടിലെ ബോഗ്‌തുയി ഗ്രാമത്തിലാണ് സംഭവം. അഞ്ചിലേറെ വീടുകള്‍ക്ക് അക്രമികള്‍ തീവച്ചു.
ബംഗാളിലെ ബിര്‍ഭുമില്‍ സംഘര്‍ഷം തുടരുന്നു ; 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു അഗ്നിശമന സേനയാണ് തീയണച്ച് 12 മൃതദേഹങ്ങൾ കണ്ടെടുത്തത്. മരണസംഖ്യ കൂടാന്‍ ഇടയുണ്ട്. പൊലീസിന്‍റെ നേതൃത്വത്തില്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
also read: വിരാട് രാമായണ ക്ഷേത്ര നിർമാണത്തിന് രണ്ടരക്കോടിയുടെ ഭൂമി സൗജന്യമായി നൽകി മുസ്ലിം കുടുംബം
രാംപുർഹട്ടിൽ നടന്ന സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് ഡിജിപി മനോജ് മാളവ്യയുടെ വിശദീകരണം. തീപിടിത്തത്തിൽ പ്രദേശവാസികളുടെ മരണം ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരെയാണ് അറസ്റ്റ് ചെയ്‌തിട്ടുള്ളത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ സിഐഡി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗ്രാമത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.