ഗുവഹത്തി: അസമിൽ 5.2 തീവ്രതയോടെ ഭൂചലനം. മേഘാലയയിലും പശ്ചിമ ബംഗാളിന്‍റെ വടക്കൻ ഭാഗങ്ങളിലും ബംഗ്ലാദേശിലെ വിവിധ പ്രദേശങ്ങളിലും ചെറിയ തോതിൽ ഭൂചലനം രേഖപ്പെടുത്തി. സീസ്മോളജി സെന്‍ററിന്‍റെ റിപ്പോർട്ട് പ്രകാരം രാവിലെ 8.45ഓടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്‌തത്.
അസമിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 5.2 തീവ്രത
മേഘാലയ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലെ വിവിധ പ്രദേശങ്ങളിലും ചെറിയ തോതിൽ ഭൂചലനം രേഖപ്പെടുത്തി.
അസമിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 5.2 തീവ്രത
വടക്കൻ പശ്ചിമ ബംഗാളിലെ അലിപൂർദ്വാർ, ജൽപൈഗുരി എന്നീ പ്രദേശങ്ങളിലും ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ബംഗ്ലാദേശിലെ ധാക്ക, ഗായ്‌ബന്ധ, ബോഗൗര, രാജ്‌ഷാഹി എന്നീ പ്രദേശങ്ങളിലും ചെറിയ തോതിൽ ഭൂചലനം റിപ്പോർട്ട് ചെയ്‌തു. അതേ സമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. അസമിൽ ഏപ്രിൽ 28ന് റിക്‌ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്‌തിരുന്നു.