അലിഗഡിൽ ഡോക്‌ടറെ തട്ടിക്കൊണ്ട് പോയി; അഞ്ച് പേർ അറസ്റ്റിൽ - Aligarh kidnapping news
സംഘത്തിലെ ഒരാൾക്ക് കാമുകിയെ വിവാഹം കഴിക്കാൻ പണം ആവശ്യമായി വന്നതിനെ തുടർന്നാണ് ഡോക്‌ടറെ തട്ടിക്കൊണ്ട് പോയതെന്ന് അലിഗഡ് പൊലീസ് സൂപ്രണ്ട് കുൽദീപ് ഗുണാവത്ത് പറഞ്ഞു.
ലക്‌നൗ:അലിഗഡിൽ ഡോക്‌ടറെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അനുജ് ചൗധരി എന്ന അന്നു, ഹിമാച്ചു ചൗധരി അക്ക ചിനി, മോഹിത് ചൗധരി, അനുകാൽപ് ചൗഹാൻ, അങ്കിത് ശുക്ല എന്നിവരാണ് പിടിയിലായത്. ജനുവരി 28നാണ് അഞ്ചംഗ സംഘം ഡോക്‌ടറെ തട്ടിക്കൊണ്ട് പോയത്. സംഘത്തിലെ ഒരാൾക്ക് കാമുകിയെ വിവാഹം കഴിക്കാൻ പണം ആവശ്യമായി വന്നതിനെ തുടർന്നാണ് ഡോക്‌ടറെ തട്ടിക്കൊണ്ട് പോയതെന്ന് അലിഗഡ് പൊലീസ് സൂപ്രണ്ട് കുൽദീപ് ഗുണാവത്ത് പറഞ്ഞു. തുടക്കത്തിൽ 20 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് 10 ലക്ഷം രൂപയായി കുറച്ചു. പ്രതികൾ ഡോക്‌ടറെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം, മൊബൈൽ ഫോൺ, ഇവരുടെ കൈവശമുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.