ബെംഗളൂരു : കർണാടകയിൽ കൊവിഡ് ലോക്ക് ഡൗണ്‍ മറവില്‍ ശൈശവ വിവാഹങ്ങള്‍ വർധിക്കുന്നു. രണ്ട് മാസത്തിനിടെ കർണാടകയിലെ ബെല്ലാരി, വിജയനഗർ ജില്ലകളിൽ 48 ഓളം ശൈശവ വിവാഹങ്ങളാണ് നടന്നത്. ഏപ്രിൽ മാസത്തിൽ 36 വിവാഹങ്ങളും മെയ് മാസത്തിൽ 12 വിവാഹങ്ങളുമാണ് ഇവിടങ്ങളില്‍ നടന്നത്.
ലോക്ക് ഡൗണ്‍ മറവില്‍ കർണാടകയിൽ രണ്ടുമാസത്തിനിടെ നടന്നത് 48 ശൈശവ വിവാഹങ്ങള്‍ - ബെല്ലാരി
രണ്ട് മാസത്തിനിടെ കർണാടകയിലെ ബെല്ലാരി, വിജയനഗർ ജില്ലകളിൽ നടന്നത് 48 ശൈശവ വിവാഹങ്ങൾ.
ലോക്ക് ഡൗണ്‍ മറയാക്കി കർണാടകയിൽ ശൈശവ വിവാഹം വർദ്ധിക്കുന്നു
READ MORE:ഈസ്റ്റേൺ ആർമി കമാൻഡറായി ചുമതലയേറ്റ് ലഫ്. ജനറൽ മനോജ് പാണ്ഡെ
എന്നാൽ ഇതിൽ ആകെ മൂന്ന് സംഭവങ്ങളില്‍ മാത്രമാണ് കെസെടുത്തതെന്ന് വനിത ശിശു വികസന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ലോക്ക് ഡൗണിലും ശൈശവ വിവാഹങ്ങളുടെ എണ്ണം വർധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം കൊവിഡ് മഹാമാരി തുടങ്ങിയതുമുതൽ 240 ഓളം ശൈശവ വിവാഹങ്ങൾ ബെല്ലാരി, വിജയനഗർ ജില്ലകളിൽ നടന്നതായാണ് റിപ്പോർട്ട്.