ചെന്നൈ:ശ്രീലങ്കൻ സേന അറസ്റ്റു ചെയ്‌ത 47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. കേന്ദ്രസർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികളുടെ മോചനം. സമുദ്ര അതിർത്തി ലംഘിച്ചതിനെ തുടർന്ന് ഡിസംബർ 2021ലാണ് മത്സ്യത്തൊഴിലാളികൾ അറസ്റ്റിലാകുന്നത്. രാമേശ്വരം, നാഗപട്ടണം, പുതുകോട്ടെ ജില്ലകളിലെ മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്.
ഡിസംബർ മാസത്തിൽ മാത്രമായി 56 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ സേന അറസ്റ്റ് ചെയ്‌തത്. ശ്രീലങ്കൻ കോടതിയിൽ ഹാജരാക്കിയ ഇവർക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. ഈ സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.