ഉത്തരാഖണ്ഡില്‍ 455 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19 in Uttarakhand
24 മണിക്കൂറിനിടെ 9 പേര്‍ കൂടി കൊവിഡ് മൂലം ഉത്തരാഖണ്ഡില്‍ മരിച്ചു.

ഉത്തരാഖണ്ഡില്‍ 455 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 455 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74,795 ആയി. 24 മണിക്കൂറിനിടെ 9 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ നിരക്ക് 1231 ആയി ഉയര്‍ന്നു. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ ഡെറാഡൂണ്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. 185 പേരാണ് ഇവിടെ രോഗബാധിതരായത്. ഇതുവരെ 67827 പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 5059 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്.