ന്യൂഡൽഹി:രാജ്യത്ത് 45 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്രസർക്കാർ. 18-44 വയസ് വരെയുള്ളവർക്ക് 15.38 കോടിയിലധികം വാക്സിൻ ഡോസുകൾ ലഭിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച്ച (ജൂലൈ 28) മാത്രം 40 ലക്ഷം വാക്സിൻ വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു.
18-44 വയസ് പ്രായമുള്ളവർക്ക് 20,54,874 വാക്‌സിനുകൾ ആദ്യ ഡോസായും 3,00,099 വാക്സിനുകൾ രണ്ടാം ഡോസായും നൽകിയതായി മന്ത്രാലയം അറിയിച്ചു. മൊത്തം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 18-44 വയസിനിടയിലുള്ള 14,66,22,393 പേർക്ക് ആദ്യ ഡോസ് ലഭിച്ചു.