കേരളം

kerala

ETV Bharat / bharat

പേരക്കുട്ടിയുടെ ഗെയിം കളി; മുത്തച്ഛന് നഷ്‌ടമായത് 44 ലക്ഷം - മുത്തച്ഛന് നഷ്‌ടമായത് 44 ലക്ഷം

ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് ലക്ഷ കണക്കിന് രൂപയാണ് തവണകളായി നഷ്‌ട്ടപ്പെട്ടത്

44 laks lost in bank account by playing free fire game  പേരക്കുട്ടിയുടെ ഗെയിം കളി  മുത്തച്ഛന് നഷ്‌ടമായത് 44 ലക്ഷം  ഗെയിം കളിച്ച് അക്കൗണ്ടില്‍ നിന്ന് 44 ലക്ഷം നഷ്ട്ടപ്പെട്ടു
പേരക്കുട്ടിയുടെ ഗെയിം കളി; മുത്തച്ഛന് നഷ്‌ടമായത് 44 ലക്ഷം

By

Published : Jun 3, 2022, 10:02 PM IST

ഹൈദരാബാദ്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പേരക്കുട്ടി നഷ്ടപ്പെടുത്തിയത് മുത്തച്ഛന്‍റെ ബാങ്ക് അക്കൗണ്ടിലെ 44 ലക്ഷം രൂപ. ഹൈദരാബാദിലെ ആംബര്‍പേട്ടില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ഇരയായത്. പേരക്കുട്ടി ഫോണില്‍ ഫ്രീ ഫയര്‍ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്ത് ആദ്യ റൗണ്ടില്‍ 1500 രൂപ അടച്ച് കളി ആരംഭിച്ചു.

ഇത്തരത്തില്‍ 60 തവണ കുട്ടി ഗെയിം കളിക്കുകയും ചെയ്തു. ഫ്രീ ഫയര്‍ ജീവനക്കാര്‍ നെറ്റ് ബാങ്കിങ് വഴി ധാരാളം പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. 2 ലക്ഷം, 1.95 ലക്ഷം, 1.60 ലക്ഷം, 1.45 ലക്ഷം, 1.25 ലക്ഷം, 50,000 തുടങ്ങി നിരവധി തവണകളായാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്‌ടമായത്.

പണം പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥന്‍ ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലാത്ത വിവരമറിയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

also read:ഐടി കമ്പനിയുടെ മറവില്‍ തട്ടിപ്പ് ; തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് നഷ്‌ടമായത് 15 കോടി

ABOUT THE AUTHOR

...view details