ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് സഹായവുമായി വ്യോമസേനയും രംഗത്തുണ്ട്. 12 ഹെവി ലിഫ്റ്റ്, 30 മീഡിയം ലിഫ്റ്റ് വിമാനങ്ങള്‍ ഉൾപ്പെടെ 42 വിമാനങ്ങൾ കൊവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേന ഇതിനോടകം വിന്യസിച്ചിട്ടുണ്ട്.വിദേശത്ത് നിന്ന് ഉദ്യോഗസ്ഥരെ എത്തിക്കാനും ആവശ്യമായ മരുന്നുകളും മറ്റ് വസ്തുക്കളും കൊണ്ടുവരാനായാണ് ഇവ ഉപയോഗിക്കുന്നതെന്ന് എയർ വൈസ് മാർഷൽ എം റാണഡെ പറഞ്ഞു. ഇതുവരെ 75 ഓക്സിജൻ കണ്ടെയ്നറുകളാണ് വിവിധയിടങ്ങളില്‍ നിന്നായി വ്യോമസേന എത്തിച്ചത്.
കൊവിഡ് പോരാട്ടത്തില്‍ പങ്കാളികളായി ഇന്ത്യന്‍ വ്യോമസേനയും - കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 401078 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,18,92,676 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് പോരാട്ടത്തില്‍ പങ്കാളികളായി ഇന്ത്യന്‍ വ്യോമസേനയും
കൂടുതല്‍ വായിക്കുക……'ജല്‍,താല്‍,നബ്' ; കൊവിഡ് പ്രതിരോധത്തില്‍ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 401078 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,18,92,676 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,187 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2,38,270 ആയി.