ഗുവഹാത്തി: അസമില്‍ നിന്നും കാണാതായ 42 കുട്ടികളെ കണ്ടെത്തിയതായി മുഖ്യമന്ത്രി ഹിമാന്ദ ബിശ്വ ശർമ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് 9നും 18 ഇടയില്‍ പ്രായമുള്ള കുട്ടികളെ സിക്കിമില്‍ നിന്ന് അസം പൊലീസ് കണ്ടെത്തിയത്. ഇതോടെ കാണാതായവരിൽ 107 പേരെ കണ്ടെത്തി.
കാണാതായ 42 കുട്ടികളെ കണ്ടുകിട്ടിയതായി അസം മുഖ്യമന്ത്രി - Assam Police
അസമില്‍ നിന്ന് കാണാതായ കുട്ടികളെ സിക്കിമില്‍ നിന്നാണ് കണ്ടെത്തിയത്.ഔ
അസം മുഖ്യമന്ത്രി
മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ വർധിച്ച പശ്ചാത്തലത്തില്‍ രണ്ട് മാസം മുമ്പാണ് അസം പൊലീസ് പ്രത്യേക സംഘത്തിന് രൂപരം നല്‍കി അന്വേഷണം ആരംഭിച്ചത്. സിക്കിം പൊലീസിന്റെ സഹകരണത്തോടെയാണ് അസം പൊലീസ് കുട്ടികളെ കണ്ടെത്തിയത്.
also read : അസമിൽ ഒഎൻജിസി ഉദ്യോഗസ്ഥരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി