തമിഴ്‌നാട്/പളനി :422 വർഷമായി തുടരുന്ന ആഘോഷത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്രയിൽ വേൽ കാണാതായി. 400 വർഷത്തോളം പഴക്കമുള്ള വേൽ ആണ് യാത്രക്കിടെ നഷ്‌ടപ്പെട്ടത്. കാരക്കുടിയിൽ നിന്ന് പഴനി ക്ഷേത്രത്തിലേക്ക് വാർഷിക ആചാര ഘോഷയാത്രയുടെ ഭാഗമായി കൊണ്ടുപോയ വേൽ സ്വർണവും ചെമ്പും ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്.
400 വർഷത്തോളം പഴക്കമുള്ള വേൽ ഘോഷയാത്രക്കിടെ കാണാതായി
ഘോഷയാത്ര സംഘം പെരുമാൾ ക്ഷേത്രത്തിൽ രാത്രി വിശ്രമിക്കുന്നതിനിടെ വെള്ളിപ്പെട്ടിയിൽ സൂക്ഷിച്ച വേൽ അടുത്ത ദിവസം കാണാതാകുകയായിരുന്നു.
422 വർഷത്തെ ആചാരം: 400 വർഷം പഴക്കമുള്ള വേൽ ഘോഷയാത്രക്കിടെ കാണാതായി
1601 മുതലാണ് കാരക്കുടിയിൽ നിന്ന് പഴനി ക്ഷേത്രത്തിലേക്ക് ആചാര ഘോഷയാത്ര ആരംഭിക്കുന്നത്. കാരക്കുടിയിൽ നിന്ന് ആരംഭിച്ച യാത്ര ജനുവകി 13ന് നഥാം പ്രദേശത്ത് എത്തിയപ്പോഴാണ് വേൽ നഷ്‌ടമായത്. പെരുമാൾ ക്ഷേത്രത്തിൽ സംഘം താമസിക്കുകയും വേൽ വെള്ളിപ്പെട്ടിയിലാക്കി സൂക്ഷിക്കുകയുമായിരുന്നു. എന്നാൽ രാവിലെ പരിശോധിക്കുമ്പോഴാണ് വേൽ നഷ്‌ടമായത് ഇവർ അറിയുന്നത്. സംഭവത്തിൽ നഥാം പൊലീസ് അന്വേഷണം ആരംഭിച്ചു.