മുസഫര്‍നഗര്‍: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ഗ്രാമത്തിൽ നാല് വയസുകാരിയെ 50 വയസുള്ള രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് രത്തൻപുരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിന്ധ്യാചൽ തിവാരി പറഞ്ഞു. പെൺകുട്ടിയുടെ അമ്മാവന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ നാല് വയസുകാരിയെ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്തു - നാല് വയസുകാരിയെ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്തു
പെൺകുട്ടിയുടെ അമ്മാവന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ നാല് വയസുകാരിയെ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്തു
കുട്ടിയെ വീടിന് അടുത്തുള്ള വയലില്‍ കൊണ്ടുപോയാണ് പ്രതി ബലാത്സംഗം ചെയ്തത്. സംഭവം അറിഞ്ഞതോടെ ഗ്രാമവാസികൾ പ്രതിയുടെ വീടിന് പുറത്ത് തടിച്ചുകൂടി. പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. രണ്ട് വർഷം മുന്‍പാണ് പെൺകുട്ടിയുടെ അമ്മ പ്രതിയെ വിവാഹം കഴിച്ചത്. സ്ത്രീയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് പീഡനത്തിനിരയായത്.