മഹബൂദാബാദ് (തെലങ്കാന):മതിയായ വിദ്യാര്‍ഥികള്‍ ഇല്ലാതെ തെലങ്കാനയിലെ ഒരു സര്‍ക്കാര്‍ പ്രൈമറി വിദ്യാലയം. നാല് വിദ്യാര്‍ഥികളും, രണ്ട് അധ്യാപകരും മാത്രമാണ് ഇവിടെയുള്ളത്. മഹബൂദാബാദ് ജില്ലയില്‍ ദന്തലപള്ളിയിലെ സബർബൻ എന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഇങ്ങനെയും ഒരു സ്കൂള്‍: ആകെ 4 വിദ്യാര്‍ഥികള്‍, 2 അധ്യാപകര്‍! അധികൃതരും നാട്ടുകാരും അവഗണിച്ച വിദ്യാലയം - സബർബൻ
നാല് കുട്ടികള്‍ മാത്രമാണ് സ്‌കൂളിലുള്ളത്. പക്ഷേ ഇവരില്‍ ഒരാള്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ കുറച്ച് ദിവസങ്ങളായി ക്ലാസില്‍ വരുന്നില്ല
നേരത്തെ 15 വിദ്യാര്‍ഥികളാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശവാസികള്‍ ജോലിക്കും മറ്റുമായി ഗ്രാമം വിട്ടതും കൊവിഡ് മൂലം വിദ്യാലയം അടിച്ചിട്ടതും സ്‌കൂളില്‍ കുട്ടികള്‍ കുറയാന്‍ കാരണമായി. ഇതേ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ ഡെപ്യൂട്ടേഷനില്‍ മറ്റ് വിദ്യാലയങ്ങളിലേക്ക് മാറി. തുടര്‍ന്ന് പുതിയ രണ്ട് അധ്യാപകരെ സര്‍ക്കാര്‍ നിയമിച്ചു.
വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന സ്‌കൂള്‍ പ്രദേശവാസികളുമായി അധ്യാപകര്‍ സംസാരിച്ചതിന് ശേഷമാണ് വീണ്ടും തുറന്നത്. കുട്ടികളെ അയക്കാമെന്ന മാതാപിതാക്കളുടെ ഉറപ്പിനെ തുടര്‍ന്ന് അധ്യാപകര്‍ സ്‌കൂള്‍ തുറക്കുകയായിരുന്നു. എന്നാല്‍ നാല് കുട്ടികള്‍ മാത്രമാണ് സ്‌കൂളിലെത്തിയത്. പക്ഷേ ഇവരില്‍ ഒരാള്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ കുറച്ച് ദിവസങ്ങളായി ക്ലാസില്‍ വരുന്നില്ല. കൂടുതല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. ഗ്രാമവാസികളുമായി സംസാരിച്ച് കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള ശ്രമം അധ്യാപകര്‍ നടത്തുകയാണ്.