ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കാണ് തിങ്കളാഴ്‌ച ഒമിക്രോണ്‍ വകഭേദം തിരിച്ചറിഞ്ഞത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ജനിതക പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകള്‍ എസ്‌എംഎസ് മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. ഇതോടെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ജയ്‌പൂരില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 42
വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കാണ് ജയ്‌പൂരില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്
ജയ്‌പൂരില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 42
Also read: അപൂര്‍വമായ ഒരു രക്തദാന ക്യാമ്പ് ; കണ്ണ് തള്ളി ഭക്ഷണപ്രിയര്‍
രോഗികളെ ആര്‍യുഎച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. വകഭേദം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ജയ്‌പൂരില്‍ പത്ത് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 42 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.
Last Updated : Dec 13, 2021, 10:39 AM IST