യമുനാനഗർ :ഹരിയാനയിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. യമുനാനഗറിൽ ശനിയാഴ്‌ചയാണ്, പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിൽ ഇരിക്കുകയായിരുന്ന യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ യുവതി നിലവിളിക്കുകയും പ്രതിരോധിക്കുകയും ചെയ്‌തതോടെ അക്രമികൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
VIDEO | യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് നാലംഗ സംഘം ; നിലവിളിച്ചതോടെ ഓടി രക്ഷപ്പെട്ട് പ്രതികൾ - kidnap in Haryana
ഹരിയാനയിലെ യമുനാനഗറിലാണ് നാലംഗസംഘം കാറിനുള്ളിൽ ഇരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്
ജിമ്മിൽ പോയതിന് ശേഷം വീട്ടിലേക്ക് തിരികെപ്പോകുന്നതിനായി യുവതി കാറിനുള്ളിലേക്ക് കയറിയതിന് പിന്നാലെയാണ് പ്രതികളിൽ മൂന്ന് പേർ അതിക്രമിച്ച് കടന്നത്. എന്നാൽ യുവതി നിലവിളിച്ചതോടെ പ്രതികൾ കാറിനുള്ളിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്ന് പേർ കാറിനുള്ളിൽ കയറി ഡോർ അടയ്‌ക്കുന്നതും നിമിഷങ്ങൾക്കകം പുറത്തേക്ക് ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്.
പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം സംഭവത്തിൽ ഒരാളെ പിടികൂടിയതായി യമുനാനഗർ ഡിഎസ്‌പി കമൽദീപ് സിങ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.