പെണ്‍വാണിഭം, പെണ്‍കുട്ടിയുള്‍പ്പെടെ നാല് പേർ അറസ്റ്റില്‍ - പെണ്‍വാണിഭം
റാഞ്ചി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് റെയ്‌ഡ് നടത്തിയത്
റാഞ്ചി:ജാര്‍ഖണ്ഡില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേര്‍ അടങ്ങുന്ന പെണ്‍വാണിഭ സംഘത്തെ റാഞ്ചി പൊലീസ് അറസ്റ്റ് ചെയ്തു. റാഞ്ചി സിറ്റിയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. സഡാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അപ്പാര്‍ട്ട്മെന്‍റില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് ചെയ്ത യുവതി പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. വെബ്സൈറ്റ് നിര്‍മ്മിച്ച് അത് വഴിയാണ് പ്രതികള്‍ ഇടപാടുകള്‍ നടത്തിക്കൊണ്ടിരുന്നത്. സംഭവത്തില്‍ പങ്കുള്ള കൂടുതല്‍ പേരെ പൊലീസ് തിരയുകയാണ്.