പട്‌ന: പട്‌ന ഗാന്ധി മൈതാനത്ത് സ്ഫോടനം നടത്തിയതില്‍ നാല് പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. കേസിലെ രണ്ട് പ്രതികൾക്ക് ജീവപര്യന്തവും രണ്ട് പ്രതികൾക്ക് പത്ത് വർഷം തടവും ഒരു പ്രതിക്ക് ഏഴ് വർഷം തടവുമാണ് കോടതി വിധിച്ചത്.
പട്‌ന സ്‌പെഷ്യൽ എൻഐഎ കോടതിയുടേതാണ് വിധി. കേസിലെ പ്രതികളായ പത്ത് പേരിൽ ഒമ്പത് പേർക്കും കോടതി ശിക്ഷ വിധിച്ചു. തെളിവുകളുടെ അഭാവത്തിൽ ഒരു പ്രതിയെ വെറുതെ വിട്ടു.
ALSO READ:സുധാകരന്‍റെ 'തെരുവുഗുണ്ട' പരാമര്‍ശത്തിനെതിരെ ബി ഉണ്ണികൃഷ്‌ണന്‍ ; 2013ലെ എല്‍ഡിഎഫ് സമരം ഓര്‍മിപ്പിച്ച് ഹരീഷ് പേരടി
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പട്‌നയിൽ ഗാന്ധി മൈതാനത്ത് ബിജെപിയുടെ ഹംഗര്‍ റാലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് സ്ഫോടനമുണ്ടായത്.
2013 ഒക്‌ടോബർ 27നാണ് സ്ഫോടന പരമ്പര നടന്നത്. സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 80ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വേദിയുടെ സമീപത്ത് ആറിടത്തായാണ് സ്‌ഫോടനമുണ്ടായത്.