ന്യൂഡൽഹി:കൊവിഡിന്‍റെ രണ്ടാം തരംഗ വ്യാപനത്തിനിടെ ഗുരുതര സാഹചര്യം ചൂണ്ടിക്കാണിച്ച് ഡല്‍ഹി സര്‍ക്കാരിന് കത്തയച്ച് തിഹാർ ജയില്‍ അധികൃതര്‍. കൊവിഡ് ബാധിച്ച് നാലു തടവുകാർ അടുത്തിടെ മരിച്ചിരുന്നു. ജയിലിലെ ഗുരുതര സാഹചര്യം മറികടക്കാന്‍ കുറച്ച് തടവുകാര്‍ക്ക് അടിയന്തര പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി സർക്കാരിന് അധികൃതര്‍ കത്തെഴുതിയത്.
തിഹാറില്‍ നാല് കൊവിഡ് മരണം; അടിയന്തര പരോൾ അനുവദിക്കണമെന്ന് അധികൃതര്‍ - പൊതുതാൽപര്യ ഹർജി
ജയിലിലെ ഗുരുതര സാഹചര്യം മറികടക്കാന്‍ കുറച്ച് തടവുകാര്‍ക്ക് അടിയന്തര പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി സർക്കാരിന് അധികൃതര്‍ കത്തെഴുതിയത്.
![തിഹാറില്‍ നാല് കൊവിഡ് മരണം; അടിയന്തര പരോൾ അനുവദിക്കണമെന്ന് അധികൃതര്‍ Tihar jail emergency parole COVID-19 കൊവിഡ് പൊതുതാൽപര്യ ഹർജി ജയില്‍ അധികൃതര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11588795-56-11588795-1619759489120.jpg)
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഞങ്ങൾ സർക്കാരിന് കത്തെഴുതിയത്. ഇത് സർക്കാരിന്റെ പരിഗണനയിലാണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. അതിനിടെ, ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതി പൊതുതാൽപര്യ ഹർജിയിൽ നോട്ടീസ് നൽകിയിരുന്നു. വിചാരണ നേരിടുന്ന തടവുകാരെ ഉടനടി മോചിപ്പിക്കണമെന്നും ശിക്ഷിക്കപ്പെട്ട തടവുകാരെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യം നകണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി.
ഏഴു വർഷം വരെ തടവിനും ശിക്ഷയ്ക്കും വിധിച്ച തടവു പുള്ളികളെ തിഹാർ, മണ്ടോളി, രോഹിണി തുടങ്ങിയ ജയിലില്‍ നിന്നും വിട്ടയക്കണമെന്ന് കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. മെയ് നാലിന് വിഷയത്തില്‍ കോടതി വാദം കേള്‍ക്കും.