ഹൈദരാബാദ്:തെലങ്കാനയിൽ ദുർഗ ദേവി വിഗ്രഹം നിമജ്ജനം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ട്രാക്‌ടർ അപകടത്തിൽപെട്ട് നാല് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഖമ്മം ജില്ലയിലെ മുടിഗോണ്ട മേഖലയിലെ അയ്യാഗരിപള്ളിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രാക്‌ടർ മറിയുകയായിരുന്നു.
ട്രാക്‌ടർ അപകടത്തിൽ നാല് മരണം; നിരവധി പേർക്ക് പരിക്ക് - Tractor Overturned in Khammam District
ദുർഗ ദേവി വിഗ്രഹം നിമജ്ജനത്തിന് കൊണ്ടുപോയ വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ട്രാക്‌ടർ അപകടത്തിൽ നാല് മരണം; നിരവധി പേർക്ക് പരിക്ക്
രണ്ട് ട്രാക്‌ടറുകളിലായാണ് ആളുകൾ നിമജ്ജനത്തിനായി വിഗ്രഹം കൊണ്ടുപോയത്. ആളുകൾ കയറിയ ട്രാക്‌ടറാണ് അപകടത്തിൽപെട്ടത്. അപകടം നടക്കുമ്പോൾ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ:മൂന്ന് ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴ തുടരും; രക്ഷാപ്രവർത്തനം ഊർജ്ജിതം