ബെംഗളൂരു: ലോക്ക്ഡൗണ്‍ സമയത്ത് നിയമം തെറ്റിച്ചെത്തിയ വാഹനങ്ങൾക്ക് പിഴ ഈടാക്കിയ ഇനത്തിൽ ബെംഗളൂരു പൊലീസിന് ലഭിച്ചത് 4 കോടിയോളം രൂപ. കൃത്യമായി പറഞ്ഞാൽ 3,99,02,927 രൂപയാണ് പൊലീസ് പിഴ ഈടാക്കിയത്. ആകെ 39,034 വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതിൽ 34,903 ഇരുചക്ര വാഹനങ്ങളും 2,263 കാറുകളും 1,888 ഓട്ടോറിക്ഷകളും ഉൾപ്പെടുന്നു.
ലോക്ക്ഡൗണ്‍ നിയമ ലംഘനം; ബെംഗളൂരു പൊലീസ് പിരിച്ചെടുത്തത് 4 കോടി രൂപ - ബെംഗളൂരു പൊലീസ്
ആകെ 39,034 വാഹനങ്ങളാണ് പിടിച്ചെടുത്തത്
![ലോക്ക്ഡൗണ്‍ നിയമ ലംഘനം; ബെംഗളൂരു പൊലീസ് പിരിച്ചെടുത്തത് 4 കോടി രൂപ 4 crore fine collected by police during vehicle seize in lockdown! lockdown in bengalore bengalore city police ലോക്ക്ഡൗണ്‍ നിയമ ലംഘനം ബെംഗളൂരു പൊലീസ് Corona Guidelines bengalore](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11982406-49-11982406-1622563431492.jpg)
ലോക്ക്ഡൗണ്‍ നിയമ ലംഘനം; ബെംഗളൂരു പൊലീസ് പിരിച്ചെടുത്തത് 4 കോടി രൂപ
Also Read:കർണാടകയിൽ നവജാതശിശുവിനെ മോഷ്‌ടിച്ചതിന് ഡോക്‌ടര്‍ അറസ്റ്റില്‍
1,37,817 കേസുകളിലായി മാസ്ക് ധരിക്കാത്തതിന് മാത്രം 3.38 കോടിയോളം രൂപ പിഴ ഇക്കാലയളവിൽ ഈടാക്കി. സാമൂഹ്യ അകലം പാലിക്കാത്തതിന് 26,659 കേസുകളാണ് എടുത്തത്. പിഴ ഈടാക്കിയതാവട്ടെ 60,20,033 രൂപയും. ദേശീയ ദുരന്ത നിവാരണ നിയമത്തിൻ കീഴിൽ 591 കേസുകൾ രജിസ്റ്റർ ചെയ്‌തു. 384 പേരെ അറസ്റ്റ് ചെയ്‌തു. ഓക്‌സിജൻ, റെംഡെസിവർ എന്നിവയിൽ തട്ടിപ്പ് നടത്തിയതിന് 121 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും പൊലീസ് അറിയിച്ചു.