ഭോപ്പാൽ:ഭോപ്പാലിലെ കുട്ടികൾക്കായുള്ള സർക്കാർ ആശുപത്രിയിൽ തീപിടിത്തം. നാല് നവജാത ശിശുക്കള്‍ മരിച്ചു. കമല നെഹ്‌റു ആശുപത്രിയിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്.
തിങ്കളാഴ്‌ച രാത്രി ഒമ്പത് മണിയോടെ ഐസിയു പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ തീപിടിത്തമുണ്ടാകുകയായിരുന്നു. 40 കുട്ടികളാണ് വാർഡിൽ ആകെ ഉണ്ടായിരുന്നത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് സർക്കാർ 4 ലക്ഷം രൂപ വീതം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.