ദിസ്പൂർ: തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മൂന്നാമത്തെ ഒഎൻജിസി ഉദ്യോഗസ്ഥൻ ഇപ്പോഴും നാഗാലാൻഡിലെ ഉൽഫ -ഐയുടെ തടവിലാണെന്നും സുരക്ഷാ സേന അദ്ദേഹത്തിനായി തെരച്ചിൽ തുടരുകയാണെന്നും അസം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒഎൻജിസി ഉദ്യോഗസ്ഥൻ ഉൽഫ-ഐയുടെ തടവിലെന്ന് പൊലീസ് - ഉൽഫ-ഐ
സുരക്ഷാ സേനയ്ക്ക് ഉടൻ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിയുമെന്ന് ലോ അൻഡ് ഓർഡർ സ്പെഷ്യൽ ഡയറക്ടർ ജനറൽ ജി.പി. സിംഗ്
തട്ടിക്കൊണ്ടുപോയ ഒഎൻജിസി ഉദ്യോഗസ്ഥൻ ഉൽഫ-ഐയുടെ തടവിലെന്ന് പൊലീസ്
അസം റൈഫിൾസ്, ആർമി, നാഗാലാൻഡ് പൊലീസ് എന്നിവരിൽ നിന്ന് പ്രത്യേക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും റിതുൽ സൈകിയ ഇപ്പോഴും യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം-ഇൻഡിപെൻഡൻഡിന്‍റെ തടവിലാണെന്നും ലോ അൻഡ് ഓർഡർ സ്പെഷ്യൽ ഡയറക്ടർ ജനറൽ ജി.പി. സിംഗ് അറിയച്ചു. സുരക്ഷാ സേനയ്ക്ക് ഉടൻ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിയുമെന്നും സിംഗ് പറഞ്ഞു. ജൂനിയർ ടെക്നീഷ്യൻമാരായ മോഹിനി മോഹൻ ഗോഗോയി (35), റിതുൽ സൈകിയ (33) എന്നിവരെയാണ് ഉൽഫ-ഐ തട്ടിക്കൊണ്ടുപോയത്.