ശ്രീനഗർ (ജമ്മു കശ്‌മീര്‍): ശ്രീനഗറില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 39 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച വൈകിട്ട് ദൽഗേറ്റ് പ്രദേശത്തായിരുന്നു സംഭവം. നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ശ്രീനഗറില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 39 പേർക്ക് പരിക്ക് - ശ്രീനഗറില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 39 പേർക്ക് പരിക്ക്
17 വിനോദസഞ്ചാരികള്‍ക്കും 22 നാട്ടുകാര്‍ക്കുമാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്
ശ്രീനഗറില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 39 പേർക്ക് പരിക്ക്
17 വിനോദസഞ്ചാരികള്‍ക്കും 22 നാട്ടുകാര്‍ക്കുമാണ് സംഭവത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റി. ദൽ തടാകത്തിന്റെ തീരത്തുള്ള ദൽഗേറ്റ് പ്രദേശം ശ്രീനഗറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. നഗരത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്.