മുംബൈ:ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈയിലുണ്ടായ ബാർജ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. 186 പേരെ ഇതുവരെ രക്ഷപെടുത്തി. ബാര്‍ജിലുണ്ടായിരുന്ന 26 പേരെയും വരപ്രദ ബോട്ടിലുണ്ടായിരുന്ന 11 പേരെയും ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പി-305 എന്ന ബാര്‍ജാണ് അപകടത്തില്‍പെട്ടത്.
Read more:ബാർജ് മുങ്ങിയുണ്ടായ അപകടം; തെരച്ചിൽ നാലാം ദിവസവും തുടരുന്നു
ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍ നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിപ്പോയ ബാര്‍ജില്‍ എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് ബാര്‍ജിലെ 144 പേരെ നേരത്തെ രക്ഷപെടുത്തിയിരുന്നു. വരപ്രദ ബോട്ടില്‍ ഉണ്ടായിരുന്ന 13 പേരില്‍ രണ്ട് പേരെ രക്ഷപെടുത്തി മറ്റ് 11 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Read more:ചുഴലിക്കാറ്റില്‍ മുങ്ങിയ ബാര്‍ജില്‍ നിന്ന് രക്ഷപെടുത്തിയ തൊഴിലാളികളെ മുംബൈയിലെത്തിച്ചു
മുംബൈയ്ക്കടുത്ത് നങ്കൂരമിട്ടുകിടന്ന മൂന്ന് ബാര്‍ജുകളും ഒരു റിഗ്ഗുമാണ് അപകടത്തില്‍പ്പെട്ടത്. നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ബിയാസ്, ഐഎൻഎസ് ബെത്വ, ഐഎൻഎസ് ടെഗ്, പി 8 ഐ സമുദ്ര നിരീക്ഷണ വിമാനം, ചേതക്, എഎൽഎച്ച്, സീക്കിംഗ് ഹെലികോപ്റ്ററുകൾ എന്നിവ എസ്‌എആർ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് നാവികസേനയുടെ വക്താവ് അറിയിച്ചു. മരണങ്ങള്‍ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിട്ടും ബാര്‍ജ് പി-305 ഇവിടെ തുടര്‍ന്നത് സംബന്ധിച്ച് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുംബൈ ബര്‍ജ് അപകടത്തില്‍ ഇതുവരെ മൂന്ന് മലയാളികള്‍ മരിച്ചു. കല്‍പറ്റ സ്വദേശിയായ ജോമിഷ്, വടുവഞ്ചാല്‍ സ്വദേശി സുമേഷ്, കോട്ടയം സ്വദേശിയായ സഫിന്‍ ഇസ്‌മയില്‍ എന്നിവരാണ് മരിച്ചത്.