ന്യൂഡൽഹി: രാജ്യത്ത് പുതുതായി 34,973 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 37,681 പേർ രോഗമുക്തി നേടിയെന്നും 260 കൊവിഡ് മരണം സംഭവിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 3,90,646 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
രാജ്യത്ത് 34,973 പേർക്ക് കൂടി കൊവിഡ്; 260 കൊവിഡ് മരണം - 260 covid deaths
നിലവിൽ രാജ്യത്ത് 3,90,646 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.

രാജ്യത്ത് 34,973 പേർക്ക് കൂടി കൊവിഡ്; 260 കൊവിഡ് മരണം
ഇന്ത്യയിൽ ഇതിനകം 3,31,74,954 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും 3,23,42,299 പേർ രോഗമുക്തി നേടിയെന്നും മന്ത്രാലയം അറിയിച്ചു. ഇതിനകം 4,42,009 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 72,37,84,586 പേർ വാക്‌സിനേഷന് വിധേയമായിട്ടുണ്ട്.