ഹൈദരാബാദ് :തെലങ്കാനയിലെ റിങ് റോഡ് ടോള്‍ ബൂത്തിന് സമീപം ട്രക്കില്‍ നിന്നും 3,400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ.
സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്നും എന്‍.സി.ബിയുടെ ബെംഗളൂരു, ഹൈദരാബാദ് സംയുക്‌ത സംഘം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത വാഹനം മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ്. ടാർപോളിൻ ഷീറ്റുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.