ചണ്ഡീഗഡ്: പഞ്ചാബില്‍ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുമായി ചര്‍ച്ച നടത്തി സംയുക്‌ത കിസാന്‍ മോര്‍ച്ച. ചണ്ഡീഗഡില്‍ നടന്ന യോഗത്തില്‍ 32 കര്‍ഷക സംഘടനകളാണ് പങ്കെടുത്തത്.
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് രാഷ്‌ട്രീയ പാര്‍ട്ടികളോട് സംയുക്ത കിസാൻ മോർച്ച അഭ്യര്‍ഥിച്ചു. ചണ്ഡീഗഡിലെ പീപ്പിൾസ് കൺവെൻഷൻ സെന്‍ററിൽ വെള്ളിയാഴ്‌ച രാവിലെ 11 മണിയ്‌ക്കാണ് യോഗം നടന്നത്.
രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധമാണ് കര്‍ഷകര്‍ നടത്തുന്നത്. രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും തങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതിനാൽ, ഈ ചര്‍ച്ച തീർച്ചയായും നല്ല ഫലം നല്‍കുമെന്ന് പഞ്ചാബ് കിസാൻ യൂണിയൻ അധ്യക്ഷന്‍ റുൽദു സിങ് മാൻസ ചര്‍ച്ചയ്‌ക്ക് മുന്‍പ് മാധ്യമങ്ങളോടു പറഞ്ഞു.
കേന്ദ്രം പ്രഖ്യാപിച്ച റാബി വിളകളുടെ കുറഞ്ഞ തോതിലുള്ള താങ്ങുവില വർധനവ് കര്‍ഷകരോട് കാണിച്ച ഒരു തമാശയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് ബുധനാഴ്‌ച പറഞ്ഞിരുന്നു.
ALSO READ:ഹൈദരാബാദിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി