ഒഡീഷയിൽ 31 അധ്യാപകർക്ക് കൊവിഡ്
പത്ത്, പ്ലസ് ടു വിദ്യാർഥികൾക്കായി ജനുവരി എട്ടിനാണ് സംസ്ഥാനത്ത് വീണ്ടും ക്ലാസുകള്‍ ആരംഭിച്ചത്
ഒഡീഷയിൽ 31 അധ്യാപകർക്ക് കൊവിഡ്
ഭുവനേശ്വർ: സംസ്ഥാനത്ത് 31 അധ്യാപകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗജപതി ജില്ലയിലെ അധ്യാപകർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യ ജില്ലാ മെഡിക്കൽ ഓഫീസർ പ്രദീപ് കുമാർ പത്രയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ജനുവരി എട്ടിനാണ് പത്തും പ്ലസ്‌ടു വിദ്യാർഥികൾക്ക് വീണ്ടും ക്ലാസുകള്‍ ആരംഭിച്ചത്. സ്‌കൂളുകൾ തുറന്നതിനെ തുടർന്ന് നടത്തുന്ന പരിശോധനയിലാണ് അധ്യാപകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.