ന്യൂഡൽഹി: രാജ്യത്ത് പുതുതായി 30570 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 431 പേർ കൊവിഡ് ബാധിച്ച് മരിച്ചപ്പോൾ 38,303 പേർ കൊവിഡ് മുക്തരായി. ഇതുവരെ രാജ്യത്ത് 3,33,47,325 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ ഇന്ത്യയിൽ 3,42,923 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. 8164 കേസുകളുടെ കുറവാണ് സജീവ കൊവിഡ് കേസുകളിൽ റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 3,25,60,474 പേർ രോഗമുക്തി നേടിയെന്നും 4,43,928 പേർ രോഗം ബാധിച്ച് മരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 76,57,17,137 പേരാണ് ഇതിനകം വാക്‌സിനേഷൻ സ്വീകരിച്ചത്.