റായ്ഗഡ്: മഹാരാഷ്ട്ര റായ്ഗഡിലെ സർക്കാർ കൊവിഡ് കെയര്‍ സെന്ററിൽ സൗജന്യ സേവനം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സ്വകാര്യ ഡോക്ടർമാരുടെ സംഘടനയായ യുറാൻ മെഡിക്കൽ വെൽഫെയർ അസോസിയേഷൻ. യുറാൻ താലൂക്കിലെ രോഗികൾക്ക് മികച്ച സേവനങ്ങൾ നൽകുകയും വലിയ നഗരങ്ങളിലെ ആശുപത്രികളിലേക്ക് പോകുന്ന രോഗികളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
'മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ കൊവിഡ് സെന്‍ററില്‍ സൗജന്യ സേവനം': സ്വകാര്യ ഡോക്ടർമാര്‍ - യുറാൻ താലൂക്ക്
യുറാൻ താലൂക്കിലെ രോഗികൾക്ക് മികച്ച സേവനങ്ങൾ നൽകുകയും വലിയ നഗരങ്ങളിലെ ആശുപത്രികളിലേക്ക് പോകുന്ന രോഗികളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
കൊവിഡ് കെയര്‍ സെന്ററിൽ ഡോക്ടർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും എണ്ണം കുറവായതിനാലും രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കാരണവുമാണ് ഈ തീരുമാനത്തിലേക്ക് സംഘടന എത്തിയത്. മൂന്ന് ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ മുപ്പത് ഡോക്ടർമാർ ഉണ്ടാകും. കേസുകളുടെ എണ്ണം കൂടുന്നതിനിടയിൽ രോഗികൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ല. ആവശ്യമായ സേവനത്തിന്റെ അഭാവം മൂലം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട്. സംഘടനയുടെ തീരുമാനം ഈ പ്രതിസന്ധി മറികടക്കുന്നതിന് കാരണമാവും.
സ്വകാര്യ ഡോക്ടർമാരുടെ തീരുമാനം കൊവിഡ് രോഗികൾക്ക് മുഴുവൻ സമയ പരിചരണം നല്‍കുന്നതിന് ഇടയാക്കും. രോഗികള്‍ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിൽ പോകേണ്ടതില്ലെന്നും അസോസിയേഷൻ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് ഭദ്രെ അറിയിച്ചു.