കേരളം

kerala

ETV Bharat / bharat

മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു: സംഭവം ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ - മകനെ കൊലപ്പെടുത്തി

Father Killed Son In Bihar: ബീഹാറിൽ ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ പിതാവ് മദ്യലഹരിയിൽ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Baby was killed by father in Bihar  Father Killed Son In Bihar  മകനെ കൊലപ്പെടുത്തി  ആത്മഹത്യ
3 years old baby was killed by father in Bihar and father attempted for suicide after murder

By ETV Bharat Kerala Team

Published : Jan 16, 2024, 9:41 PM IST

ബീഹാർ: ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ഭർത്താവ് മൂന്ന് വയസുള്ള മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തി (3 years old baby was killed by father in Bihar). ബീഹാറിലെ സമസ്‌തിപൂർ ജില്ലയിലെ സിംഗിയ സ്റ്റേഷൻ പരിധിയിൽ ഹാർദിയ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ( Father attempted for suicide after murder of 3 years old baby).

കുടുംബ കലഹത്തെ തുടർന്ന് ഇയാളുടെ ഭാര്യയും കുഞ്ഞും ഭാര്യവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് മദ്യലഹരിയിലായിരുന്ന പ്രതി ഇവിടേയ്‌ക്ക് എത്തുന്നത്. തുടർന്ന് ഇയാളും ഭാര്യയും തമ്മിൽ വഴക്കുണ്ടായതായാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് പ്രതി മൂന്ന് വയസുള്ള മകന് വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം ഇയാളും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഉടനെ തന്നെ ഇയാളെ ദർഭംഗ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ചികിത്സയിൽ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചതായും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായും റോസ്ര സബ് ഡിവിഷണൽ പോലീസ് ഓഫീസർ ശിവം കുമാർ പറഞ്ഞു. കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണെന്നും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വണ്ടൂരില്‍ പിതാവ് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു: അടുത്തിടെയാണ് മലപ്പുറം വണ്ടൂരില്‍ മദ്യലഹരിയില്‍ പിതാവ് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ജിമ്മില്‍ പോകുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനെ തുടർന്നാണ് സംഭവം. ജനുവരി 7നാണ് സംഭവം.

സംഭവത്തിൽ സുബിനിനാണ് പരിക്കേറ്റത്. പ്രതിയായ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വീട്ടിൽ മദ്യപിച്ചെത്തിയ സുബ്രഹ്മണ്യനും മകൻ സുബിനും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തര്‍ക്കത്തിനിടെ കൈയ്യിലിരുന്ന കത്തിയെടുത്ത് മകനെ സുബ്രഹ്മണ്യൻ കുത്തുകയുമായിരുന്നു. പിതാവിന്‍റെ ആക്രമണത്തില്‍ സുബിന് ഗുരുതരമായി പരിക്കേൽക്കുകയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുബിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. സുബിൻ അപകടനില തരണം ചെയ്‌തതായി ആശുപത്രി അതികൃതർ അറിയിച്ചിരുന്നു.

Also read: അയല്‍വാസി പരാതി പറഞ്ഞു; 7 വയസുകാരിയെ തീയില്‍ തള്ളിയിട്ട് പിതാവ്

ABOUT THE AUTHOR

...view details