ബെംഗലൂരു: കൽബുർഗിയിൽ മൂന്ന് വയസുകാരി ലോക്കപ്പിൽ മരിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് കോൺഗ്രസ് എംഎൽഎ ഡോ. അജയ് സിംഗിന്‍റെ നേതൃത്വത്തിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്ന് പ്രദേശത്തുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ മാതാവിനൊപ്പം ഡിസംബർ 31നാണ് പെണ്‍കുട്ടിയും ജയിലിലെത്തിയത്.
3 വയസുകാരിയുടെ ലോക്കപ്പ് മരണം: പ്രതിഷേധം അവസാനിപ്പിച്ചു - Congress MLA Dr Ajay Singh
പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ മാതാവിനൊപ്പം ഡിസംബർ 31നാണ് പെണ്‍കുട്ടിയും ജയിലിലെത്തിയത്. ജയിലിൽ വെച്ച് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായി. ഗുൽബർഗയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റുയ ജനുവരി രണ്ടിനാണ് പെണ്‍കുട്ടി മരിച്ചത്.
3 വയസുകാരിയുടെ ലോക്കപ്പ് മരണം: അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു
ജയിലിൽ വെച്ച് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമാവുകയും ഗുൽബർഗയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റുകയായിരുന്നു. ജനുവരി രണ്ടിനാണ് പെണ്‍കുട്ടി മരിച്ചത്. തുടർന്ന് പൊലീസിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിക്ഷേധം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കൽബുർഗി എസ്‌പി സിമി മറിയം ജോർജ് അറിയിച്ചു.