കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു - 3 year old falls borewell
ഏഴ് വയസുകാരനായ സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കെ ശ്യാംജീത് കുഴൽക്കിണറിൽ വീഴുകയായിരുന്നു.

കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു
ലക്‌നൗ: കളിച്ചുകൊണ്ടിരിക്കെ 20 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഹാർദോയ് ജില്ലയിലാണ് സംഭവം. ഏഴ് വയസുകാരനായ സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കെ ശ്യാംജീത് കുഴൽക്കിണറിൽ വീഴുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി കൂട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കുറുകൾക്ക് ശേഷം കുട്ടി മരിക്കുകയായിരുന്നു.