ലക്‌നൗ: ഉത്തർപ്രദേശിലെ കസ്‌ഗഞ്ചിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ അലിഗഡ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരെ ഇതുവരെ രക്ഷപ്പെടുത്തി. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നിർമാണത്തൊഴിലാളികളാണ് മരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് പൊലീസ് അറിയിച്ചു.
യുപിയിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു - യുപിയിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു
അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ്.
യുപിയിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു
Read more: ഗുജറാത്തിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു
കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും കോൺക്രീറ്റ് സ്ലാബുകൾ നീക്കുന്നത് പ്രയാസകരമാണെന്നും പൊലീസ് അറിയിച്ചു. അപകട കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.