ബുവനേശ്വർ : ഒഡിഷയിൽ ചോറ്റുപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി. മൽക്കാൻഗിരി ജില്ലയിലെ മണ്ഡപ്പള്ളിയിൽ നിന്നുമാണ് 3 പാത്രങ്ങളിലായി ഒളിപ്പിച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. അതിർത്തി സുരക്ഷ സേനയും ഒഡിഷ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഒഡിഷയിൽ ചോറ്റുപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ പിടികൂടി - ചോറ്റുംപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ
മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്ത് നിന്നുമാണ് സ്ഫോടക വസ്‌തുക്കൾ നിറച്ച ചോറ്റുപാത്രം കണ്ടെത്തിയത്.
ഒഡീഷയിൽ ചോറ്റുംപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ പിടികൂടി
Also Read:ഒഡീഷയിലെ വനമേഖലയിൽ വെടിവയ്പ്പ്; മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
കണ്ടെത്തിയ സ്ഫോടക വസ്‌തുക്കൾ മാവോയിസ്റ്റുകളുടേതാണെന്നും അവ നീർവീര്യമാക്കിയതായും അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ പറയുന്നത്. സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്തുമെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷ സേന അറിയിച്ചു.
Last Updated : Jun 13, 2021, 6:20 AM IST