ഡൽഹി:ലഹരി മരുന്നിനെതിരായ ബോധവൽകരണ പ്രവർത്തനങ്ങളുമായി ഡൽഹി പൊലീസ്. ബോളിവുഡ് സിനിമാ മേഖലയിൽ ലഹരി മരുന്ന് ഉപയോഗം വർധിക്കുന്നുവെന്ന കണ്ടെത്തിലിലാണ് നടപടിയുമായി ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്‌തവയുടെ നേതൃത്വത്തിൽ ബോധവൽകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ലഹരി മരുന്നിനെതിരെ ബോധവൽകരണ പ്രവർത്തനങ്ങളുമായി ഡൽഹി പൊലീസ് - മയക്കുമരുന്ന്
ലഹരി മരുന്നിനെതിരെ ഒഡീഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്നതായി ഡൽഹി പൊലീസ്.
ലഹരി മരുന്നിനെതിരെ ബോധവൽകരണ പ്രവർത്തനങ്ങളുമായി ഡൽഹി പൊലീസ്
മയക്കുമരുന്ന് ഉപയോഗം, ചൂതാട്ടം തുടങ്ങിയവ ക്രിമിനൽ കുറ്റമാണെന്ന് എസ്.എൻ ശ്രീവാസ്‌തവ പറഞ്ഞു. ലഹരി മരുന്ന് മാഫിയയുടെ മുഴുവൻ ശൃംഖലയും തകർക്കുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമായി ഒഡീഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.